തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 08:37 PM  |  

Last Updated: 23rd March 2022 08:41 PM  |   A+A-   |  

blast

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.