കായല്‍ സവാരിക്കുശേഷം വിശ്രമിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തി; കാസര്‍കോട് നിന്നും 'കാണാതായ' പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 07:36 AM  |  

Last Updated: 23rd March 2022 07:36 AM  |   A+A-   |  

'Missing' girl found in Alappuzha from Kasargod

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കാസര്‍കോടു നിന്നും കാണാതായ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ നിന്നാണ് പതിനെട്ടുകാരിയെ കണ്ടെത്തിയത്.  ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ പിതാവുമായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ യുവാവിനെതിരേ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവര്‍ ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ ടൂറിസം പൊലീസിനെ കാസര്‍കോട് പൊലീസ് അറിയിച്ചു. 

കായല്‍സഞ്ചാരത്തിനുശേഷം ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ വിവരവും കൈമാറി. തുടര്‍ന്ന് ടൂറിസം പൊലീസ് ഇവരെ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും പിന്നീട് കാസര്‍കോട് പൊലീസിന് കൈമാറി.