ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 08:02 AM  |  

Last Updated: 23rd March 2022 08:02 AM  |   A+A-   |  

ration shop sunday open

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 27 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. 28,29 തിയതികളിൽ അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച റേഷൻ കടകൾ തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് മാർച്ച് 28നും 29നും സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കാർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും. സിഐടിയു. ഐഎൻടിയുസി, ഐഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.