പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 54കാരന് 7 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 10:11 PM  |  

Last Updated: 23rd March 2022 10:11 PM  |   A+A-   |  

Court

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അരണാട്ടുക്കര മണപ്പുറം വീട്ടില്‍ ജോണിന് 7 വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും.  തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2016ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവവുമായി  ബന്ധപ്പട്ട് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തി, പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.അജയകുമാര്‍ ഹാജരായി.