ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കേരളതീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് ജാഗ്രതാ നിര്‍ദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 10:37 PM  |  

Last Updated: 23rd March 2022 10:37 PM  |   A+A-   |  

vizhinjam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കേരളതീരത്ത് എത്തിയേക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കി. തമിഴര്‍ക്ക് പുറമെ സിംഹളവംശജരും എത്തിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബോട്ടുമാര്‍ഗം കേരളതീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വിഴിഞ്ഞത്ത് കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പൊലീസും പരിശോധന നടത്തി. മീന്‍പിടുത്ത ബോട്ടുകളും പരിശോധന നടത്തി. കൂടാതെ ശ്രീലങ്കന്‍ തീരത്തുനിന്ന് മത്സ്യബന്ധനം നടത്തി വരുന്ന ബോട്ടുകളിലും പരിശോധന ശക്തമാക്കും. 

സാമ്പത്തിക പ്രതിസന്ധി ഉള്ള സാഹചര്യത്തില്‍  തമിഴര്‍ക്കൊപ്പം സിംഹളവംശജരും എത്തുമെന്നും മുന്നറിയിപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.