ഡിസിഎ പൊതുപരീക്ഷ: അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 08:41 AM  |  

Last Updated: 24th March 2022 08:41 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിസിഎ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി നീട്ടി. പഠനകേന്ദ്രങ്ങളിൽ  20 രൂപ പിഴയോടെ മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാം.

അതത് പഠനകേന്ദ്രങ്ങളിൽ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ സ്‌കോൾ-കേരള വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശെഷം അപേക്ഷകൾ ഏപ്രിൽ രണ്ടിന് മുമ്പ് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.