സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ സിപിഎം; ദേശീയ തലത്തിൽ പ്രചാരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 07:28 PM  |  

Last Updated: 25th March 2022 07:28 PM  |   A+A-   |  

CPM flag

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ ദേശീയ തലത്തിൽ പ്രചാരണം നടത്താൻ സിപിഎം ഒരുങ്ങുന്നു. സിൽവർ ലൈനിനെതിരായ പ്രതിഷേധങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് പാർട്ടിയുടെ നീക്കം. സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം പദ്ധതിക്ക് വേണ്ടി ദേശീയതലത്തിൽ പ്രചാരണം നടത്താനാണ് ആലോചന. 

സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന് പുറത്തും  പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ ഈ വിഷയം കോൺഗ്രസും ബിജെപിയും ഉന്നയിച്ചു. 

പിന്നാലെയാണ് ദേശീയ തലത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ നേരിടാൻ സിപിഎം തീരുമാനിച്ചത്. സംഘടനാ തലത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങും. ദേശീയ തലത്തിൽ വലിയ പ്രചാരണങ്ങൾ നടത്താനാണ് തീരുമാനം.

പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ എല്ലാ ബഹുജന സംഘടനകളേയും ഒത്തിണക്കിക്കൊണ്ട് വലിയ പ്രചാരണ പരിപാടികളിലേക്ക് പാർട്ടി പോകുമെന്നാണ് വിവരം. പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പാർട്ടി ലക്ഷ്യം.

എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണങ്ങൾക്കായിരിക്കും ഊന്നൽ നൽകുക. സംഘടനാ തലത്തിൽ ശക്തമായ പ്രചാരണ പരിപാടികൾ നടത്താനും ധാരണയായിട്ടുണ്ട്.