പിതാവിന്റെ വെട്ടേറ്റ് മകന്റെ തലയോട് തകർന്നു, ഗുരുതരാവസ്ഥയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 08:09 AM  |  

Last Updated: 25th March 2022 08:09 AM  |   A+A-   |  

attack

പ്രതീകാത്മക ചിത്രം

 

തൃശൂർ: മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചേലക്കരയിൽ കളപ്പാറ വാരിയംകുന്ന് കോളനിയിൽ താമസിക്കുന്ന ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ പല പ്രാവശ്യം പൊലീസ് താക്കീത് ചെയ്തിട്ടുള്ളതാണ്. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തി ബാലകൃഷ്ണൻ വീട്ടിൽ വഴക്കുണ്ടാക്കി. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു. ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ്  അറസ്റ് ചെയ്തു.