ഓസ്ട്രേലിയയിൽ മലയാളി നഴ്സും മക്കളും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 05:24 PM  |  

Last Updated: 25th March 2022 05:24 PM  |   A+A-   |  

malayali nurse and kids found dead in australia

പ്രതീകാത്മക ചിത്രം

 

മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികൾ നൽകുന്ന വിവരം. ആറു വയസിൽ താഴെയുള്ള പെൺകുട്ടികളാണ് രണ്ടു പേരും. മരിച്ച യുവതിക്കു 30 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് പൊലീസ് നിഗമനം.

ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോടു ചേർന്നു നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. തീപ്പിടിത്ത വിവരം അറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. അതേ സമയം മരിച്ചവരുടെ വിവരങ്ങൾ വിക്ടോറിയ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അപകടത്തിൽ ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്നു നിർദേശിച്ചിട്ടുണ്ട്. 

വാഹനം കത്തിയതിനാൽ അപകട കാരണം കണ്ടെത്താനായിട്ടില്ല. ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തി മൃതദേഹം ആരുടേതാണ് എന്ന് ഉറപ്പിച്ച ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുക.