ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു 40,000 രൂപ പോയി; യുവാവ് ജീവനൊടുക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 10:01 AM  |  

Last Updated: 25th March 2022 10:01 AM  |   A+A-   |  

mobile game

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. 22 വയസ്സുള്ള സജിത് ആണ് പണം നഷ്ടപ്പെട്ട വിഷമത്തിൽ ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. 

സജിത് ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടപ്പെടുത്തി. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ വഴക്കുകേൾക്കുമെന്ന് പേടിച്ചാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

അച്ഛൻ:ഷണ്മുഖൻ, അമ്മ: ധനലക്ഷ്മി. സഹോദരങ്ങൾ: സത്യൻ, സജിത.