അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി; നിര്‍ണായകവിവരം പോസ്റ്റ്‌മോര്‍ട്ടത്തില്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 05:39 PM  |  

Last Updated: 25th March 2022 05:39 PM  |   A+A-   |  

cherpu_murder

മൃതദേഹം കണ്ടിടത്ത് പൊലീസ് പരിശോധന നടത്തുന്നു, കൊല്ലപ്പെട്ട ബാബു

 

തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായകവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തല്‍ ഉണ്ടയാത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. അതേസമയം കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ചേട്ടനെ സാബു കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ വന്ന മൊഴി. കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായിരുന്നു. മരിച്ചു എന്നു കരുതിയാണ് അനിയന്‍ കുഴിച്ചിട്ടത്. തലയില്‍ ആഴത്തില്‍ മുറിവും ശ്വാസകോശത്തില്‍ മണ്ണും കണ്ടെത്തി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. 

ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.