പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി, സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 07:59 AM  |  

Last Updated: 25th March 2022 07:59 AM  |   A+A-   |  

sanoop

അറസ്റ്റിലായ സനൂപ്/ ടെലിവിഷൻ ദൃശ്യം

 

കല്‍പ്പറ്റ: പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി വി സനൂപ് (26) ആണ് അറസ്റ്റിലായത്.

പുല്‍പ്പള്ളി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പഠന സമയത്തുള്ള പരിചയം വെച്ച് ഇയാള്‍ യുവതിയുമായി അടുക്കുകയും പ്രണയം നടിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ്  പറയുന്നു. 

യുവതിയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്‌ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി. കഴിഞ്ഞ 21നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.