സുരക്ഷാ വീഴ്ചകൾ തുടർക്കഥ: ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 07:18 AM  |  

Last Updated: 26th March 2022 07:18 AM  |   A+A-   |  

cliff_house

വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. സുരക്ഷാ വീഴ്ചകൾ ആവർത്തിച്ച‍തിനെത്തുടർന്നാണിത്. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി സുരക്ഷയ്ക്കായി വിന്യസിക്കും. 

ആയുധധാരിക‍ൾ ഉൾപ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ക്ലിഫ്‍ ഹൗസിൽ ഉടൻ വിന്യസിക്കും. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‍ക്യു ഫോഴ്സ് ഉൾപ്പെടെ 60 പൊലീസുകാർക്ക് പുറമേയാണിത്. മുഖ്യമന്ത്രിയുടെ വസതി‍യിലേക്കുള്ള റോഡുകൾ പൂർണമായി സിസിടിവി ക്യാമ‍റകളുടെ നിരീക്ഷണത്തി‍ലാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. 

നിലവിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 250 മീറ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജംക്‌ഷൻ മുതൽ തിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും കയറ്റിവിടില്ല.