മക്കളെ ഉപേക്ഷിച്ച് കമിതാക്കള്‍ നാടുവിട്ടു; എടിഎമ്മില്‍ കയറിയത് കുരുക്കായി
By സമകാലിക മലയാളം ഡെസ്ക് | Published: 27th March 2022 05:05 PM |
Last Updated: 27th March 2022 05:05 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: മക്കളെ ഉപേക്ഷിച്ചു നാടുവിട്ട കമിതാക്കള്‍ പൊലീസ് പിടിയില്‍. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. 27 വയസ്സുകാരിയെയും 30 വയസ്സുകാരനെയും റിമാന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ; വിവാഹിതരും 2 കുട്ടികളുടെ രക്ഷിതാക്കളുമായ ഇവര്‍ മഞ്ചേരിക്ക് സമീപത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്നതിനിടെയാണ് അടുപ്പത്തിലാകുന്നത്. ആറ് മാസം മുന്‍പ് ഇവര്‍ നാടുവിട്ടു. യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് പിന്തുടരുന്നതറിഞ്ഞു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും വിവിധ സ്ഥലങ്ങളിലെ ഷോപ്പിങ് മാള്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫോട്ടോ, വിഡിയോ എന്നിവ പോസ്റ്റ് ചെയ്ത് അന്വേഷണം വഴി തെറ്റിക്കുകയും ചെയ്തു.
ചെന്നൈയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ആവടി ജില്ലയിലെ വീരപുരം, ആണ്ടാള്‍നഗര്‍ ഗ്രാമത്തിലെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചത് കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ നൂറുകണക്കിന് വീടുകള്‍ പരിശോധിച്ചാണ് പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ എസ് ഐ ബഷീര്‍,എസ്‌ഐ കൃഷ്ണദാസ് സംഘാംഗങ്ങളായ അംഗങ്ങളായ അനീഷ് ചാക്കോ, ഐ.കെ.ദിനേഷ്, പി.മുഹമ്മദ് സലീം എന്നിവരാണ് അന്വേഷിച്ചത്.