ലോ​ക്ക​റി​ൽ സൂ​ക്ഷിക്കാൻ ഏൽപിച്ച സ്വർണം പ​ണ​യം ​വെ​ച്ചു; ബ്രാ​ഞ്ച് മാ​നേ​ജർ അറസ്റ്റിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 01:36 PM  |  

Last Updated: 27th March 2022 01:36 PM  |   A+A-   |  

gold price increased

ഫയല്‍ ചിത്രം

 

തൃശൂർ: ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​ട​പാ​ടു​കാ​ർ അറിയാതെ പ​ണ​യംവച്ച ബ്രാ​ഞ്ച് മാ​നേ​ജർ അറസ്റ്റിൽ. മ​ണ​പ്പു​റം ഫൈ​നാ​ൻ​സ്​ ബ്രാ​ഞ്ച് മാ​നേ​ജർ രാ​ഖി​യെ​യാ​ണ് (33) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ട​പാ​ടു​കാ​ർ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ തു​ക​ക്ക് പ​ണ​യം വെ​ച്ച് ത​ട്ടി​യെ​ന്നാ​ണ് കേ​സ്.

14,47,000 രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങളാണ് രാ​ഖി സ്വ​ന്തം പേ​രി​ലും മ​റ്റു​ള്ള​വ​രു​ടെ പേ​രി​ലുമായി പ​ണ​യം വെ​ച്ച് ത​ട്ടിയത്.  ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു ത​രു​ന്നി​ല്ലെ​ന്ന ഇ​ട​പാ​ടു​കാ​രു​ടെ പ​രാ​തി പ്ര​കാ​രം ഓ​ഡി​റ്റ്​ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് കണ്ടെത്തിയത്. 13 വ​ർ​ഷ​മാ​യി മ​ണ​പ്പു​റം ഫൈ​നാ​ൻ​സ്​ പു​ന്നം​പ​റ​മ്പ് ബ്രാ​ഞ്ചി​ലെ മാ​നേ​ജ​റാ​ണ് രാഖി.