ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എംഡിഎംഎ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 03:07 PM  |  

Last Updated: 27th March 2022 03:07 PM  |   A+A-   |  

MDMA seized

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ചേര്‍ത്തലയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. ചന്തിരൂര്‍ സ്വദേശി ഫെലിക്‌സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. 39 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.