'ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു'; തിരുവനന്തപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം, കല്ലേറ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 07:00 PM  |  

Last Updated: 28th March 2022 07:00 PM  |   A+A-   |  

cpi-cpm_clash

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് എതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം വെഞ്ഞാറാമൂട്ടിലാണ് ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വര്‍ഷങ്ങളായി സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ, എഐടിയുസി,സിഐടിയു സംഘടനകള്‍ വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തിയത്. പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 


എഐടിയുസി പ്രകടനം സിഐടിയു പന്തലിന് സമീപമെത്തിയപ്പോള്‍ എഐടിയുസി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദദ്രാവാക്യം മുഴക്കി. ഇത് സിഐടിയുക്കാരെ പ്രകോപിപ്പിച്ചു. ഇവിടെവെച്ച് രണ്ടുകൂട്ടരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസി സമര പന്തലിനടുത്തേക്ക് പ്രകടനം നടത്തി. ഇത് പൊലീസ് വാഹനം കുറുകേയിട്ട് തടഞ്ഞു. പിന്നാലെ രണ്ടുകൂട്ടരും തമ്മില്‍ കല്ലേറു നടന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘര്‍ഷ സാഹചര്യം ശാന്തമാക്കിയത്.