ഭാര്യയെ സംശയം, കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 08:43 AM  |  

Last Updated: 28th March 2022 08:43 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബഌ ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യ നാഫ്ത്തിയയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 

ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യയുടെ കഴുത്തറുത്ത ശേഷം ജാസ്മിര്‍ തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. 

കൃത്യം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടികളെ ജാസ്മിര്‍ രണ്ടുദിവസം മുന്‍പ് കടലുണ്ടിയിലെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജാസ്മിര്‍ വിദേശത്തുനിന്നും വന്നത്. 

ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജാസ്മിറിനെ റിമാന്‍ഡ്‌ചെയ്തു.