സ്റ്റേജ് ക്യാരിയേജുകളുടെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 05:39 PM  |  

Last Updated: 28th March 2022 05:39 PM  |   A+A-   |  

vehicle tax

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30  വരെ നീട്ടി. അവസാന ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നേരത്തെ മാര്‍ച്ച് 31 വരെ നീട്ടി  നല്‍കിയിരുന്നു. കോവിഡ്  മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തില്‍ ഉണ്ടായ കുറവ് പരിഗണിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു കാലാവധി നീട്ടി നല്‍കി ഉത്തരവിട്ടത്. 

മാര്‍ച്ച് 31-നകം ക്വാര്‍ട്ടറിലെ നികുതി അടയ്‌ക്കേണ്ടതിനാല്‍ അടിയന്തരമായി യാത്രാനിരക്ക് വര്‍ധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരത്തിലേക്ക് പോയത്. പിന്നീട് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ബസുടമകള്‍ സമരത്തില്‍ നിന്നും പിന്മാറിയത്. ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ബസ് യാത്രാനിരക്ക് വര്‍ധന നടപ്പാക്കണമെന്ന ബസുടമകളുടെ ആവശ്യം മുഖ്യമന്ത്രി എല്‍ഡിഎഫ് നേതാക്കളുടെ മുന്നില്‍ വയ്ക്കും.