കട തുറന്നു; വ്യാപാരിയുടെ മേല്‍ നായ്ക്കുരണ വിതറി; മര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 08:15 PM  |  

Last Updated: 28th March 2022 08:15 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:പണിമുടക്കു ദിവസം കൊയിലാണ്ടിയില്‍ കട തുറന്ന വ്യാപാരിക്കു നേരെ ആക്രമണം.വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശ്രീധരനു നേരെ സമരാനുകൂലികള്‍ നായ്ക്കുരണപൊടി വിതറുകയും മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ശ്രീധരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീധരന്‍ കട തുറന്നത്.  ടൗണിലെ അമ്മ പൂജാ സ്‌റ്റോര്‍ ഉടമയാണ് ശ്രീധരന്‍. 

മാര്‍ച്ച് അവസാനവാരം കടകള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതു കൊണ്ടാണ് കടകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീധരന്‍ പറഞ്ഞു. ശ്രീധരന്‍ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.