ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 07:43 PM  |  

Last Updated: 29th March 2022 07:43 PM  |   A+A-   |  

shafi

മുഹമ്മദ് ഷാഫി

 

കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. മുസ്‌ലിം ലീഗ് അശമന്നൂര്‍ പഞ്ചായത്ത് വര്‍ക്കിങ് പ്രസിഡന്റ്  എംഎം സലീമിന്റെ മകന്‍ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്.

നെല്ലിക്കുഴി കമ്പനിപ്പടിയില്‍ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടപ്പടി മാര്‍ ഏലിയാസ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു ഷാഫി. മാതാവ് നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാര്‍: തന്‌സി, അമീറ.