പണിമുടക്കിനിടെ സംഘര്‍ഷം; ദേവികുളം എംഎല്‍എയ്ക്ക് പരിക്ക്, പൊലീസ് മര്‍ദനമെന്ന് സിപിഎം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 03:32 PM  |  

Last Updated: 29th March 2022 03:32 PM  |   A+A-   |  

RAJA-MUNNAR_CLASH

എ രാജ, സംഘര്‍ഷത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

മൂന്നാര്‍: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. ദേവികുളം എംഎല്‍എ എ രാജയ്ക്ക് പരിക്ക്. എംഎല്‍എ മര്‍ദിച്ചത് പൊലീസാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. 

സമര വേദിയില്‍ എംഎല്‍എ സംസാരിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ടു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകകയായിരുന്നു. വേദിയില്‍ നിന്ന് ഇറങ്ങിവന്ന രാജ, സംഘര്‍ഷത്തിനിടയില്‍ താഴെ വീണു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. 

പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എ പൊലീസ് മര്‍ദിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്. മൂന്നാര്‍ എസ്‌ഐ മദ്യപിച്ചിരുന്നതായി എംഎല്‍എ ആരോപിച്ചു. പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.