വില്ലേജ് ഓഫീസിലെ ഗേറ്റ് മോഷ്ടിച്ചു; കുരുക്കിയത് സിസി ടിവി;പ്രതികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 08:46 PM  |  

Last Updated: 29th March 2022 09:00 PM  |   A+A-   |  

gate_robbers

പിടിയിലായ ഗേറ്റ് മോഷ്ടാക്കള്‍

 

തൃശൂര്‍: അരനാട്ടുക്കര വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച വിരുതന്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച രാത്രിയാണ് ഗേറ്റ് മോഷണം പോയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 47കാരനായ സന്തോഷ്, മനോജ് (40) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികള്‍ സംഭവസ്ഥലത്തും സമീപസ്ഥലങ്ങളിലും പെട്ടി ഓട്ടോയില്‍ പച്ചക്കറി നടത്തുന്നവരാണ്. മോഷ്ടിച്ച ഗേറ്റ് ചിയ്യാരത്തുള്ള ആക്രികടയില്‍ നിന്നും പൊലിസ് വീണ്ടെടുത്തു.മോഷണം നടത്താന്‍ ഉപയോഗിച്ച പെട്ടി വണ്ടിയും പൊലീലീസ് പിടിച്ചെടുത്തു.

പ്രതികളെ കോടതി റിമാന്റ് ചെയ്തു