റെസ്‌റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്നതിനിടെ മലയാളി വിദ്യാര്‍ഥിനിക്ക് കുത്തേറ്റു; ലണ്ടനില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 05:19 PM  |  

Last Updated: 29th March 2022 05:19 PM  |   A+A-   |  

Indian Man Stabs Kerala Student

പ്രതീകാത്മക ചിത്രം

 

ലണ്ടന്‍:ലണ്ടനിലെ ഹൈദരബാദി റെസ്‌റ്റോറന്റില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. സംഭവത്തല്‍ ഇന്ത്യക്കാരനായ 23കാരന്‍ ശ്രീരാം അംബാലയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലണ്ടനിലെ സര്‍വകലാശാല വിദ്യാര്‍ഥിനിയായ സോന ബിജുവിനാണ് കുത്തേറ്റത്. ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള ഹൈദരബാദ് വാല ബിരിയാണി റെസ്‌റ്റോറന്റില്‍ പാര്‍ട്ട്‌ടൈം ജോലിയും വിദ്യാര്‍ഥിനി ചെയ്തിരുന്നു.

കുത്തേറ്റയുവതിയുടെ പരിക്ക് ഗുരുതരമാണ്. എന്നാല്‍ ആരോഗ്യനില ആശങ്കജനകമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റെസ്റ്റോറന്റില്‍ യുവാവിന് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.