കൊല്ലത്ത് സ്കൂളിലെത്തിയ അധ്യാപകരെ സമരക്കാർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം

വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകർ പറയുന്നു
അധ്യാപകരെ പൂട്ടിയിട്ട നിലയില്‍/ ടെലിവിഷന്‍ ദൃശ്യം
അധ്യാപകരെ പൂട്ടിയിട്ട നിലയില്‍/ ടെലിവിഷന്‍ ദൃശ്യം

കൊല്ലം : കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. അധ്യാപകർക്കുനേരെ അസഭ്യവർഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ  എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. 

വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകർ പറയുന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു. 

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സമരത്തിന് സര്‍ക്കാര്‍ ഡയസ് നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകര്‍ ജോലിക്ക് ഹാജരായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പൊലീസ് കേസെടുക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com