മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; കേസായതോടെ ഒളിവിൽ പോയി; സ്ത്രീ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 01:00 PM  |  

Last Updated: 29th March 2022 01:00 PM  |   A+A-   |  

arrest

ആനി രാജേന്ദ്രൻ

 

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കൊല്ലം പള്ളിക്കുന്ന് തെക്കേതിൽ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് തവണകളിലായി മുക്ക് പണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവരെ കൊരട്ടിയിൽ വെച്ചാണ് പിടികൂടിയത്. 

പ്രതിക്കെതിരെ തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലുകളിലും സമാനമായ രീതിയിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരെ അറസ്റ്റു ചെയ്തതറിഞ്ഞ് നിരവധി സ്വർണപണയ ധനകാര്യ സ്ഥാപനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.