ജനം ടിവി എംഡി ജികെ പിള്ള അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 09:24 AM  |  

Last Updated: 30th March 2022 09:24 AM  |   A+A-   |  

gk_pillai

ജികെ പിള്ള/ചിത്രം: ഫേയ്സ്ബുക്ക്

 

പാലക്കാട്: ജനം ടിവി എംഡി ജി കെ പിള്ള(71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന് ഇടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 

പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി ജില്ലാ അധ്യക്ഷന്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ദേശിയ ഹോക്കി താരം കൂടിയായിരുന്ന അദ്ദേഹം മാനുഫാക്ച്ചറിങ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. 

കഴിഞ്ഞ 8 വര്‍ഷമായി വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിച്ചു. 2020ലാണ് ഇവിടെ നിന്ന് വിരമിച്ച് വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറും ഉപദേശകനുമായി പ്രവര്‍ത്തിക്കുകയായിരുന്നു. 

ഹെവി എഞ്ചിനിയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബെംഗളൂരു എന്നിവയുടെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശിയ, രാജ്യാന്തര തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.