എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം;  നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 02:43 PM  |  

Last Updated: 30th March 2022 02:43 PM  |   A+A-   |  

Pink police humiliate

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: വീഡിയോ ദൃശ്യം

 


കൊച്ചി: എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് അല്ലേയെന്ന എന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഉദ്യോഗസസ്ഥയാണെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സര്‍ക്കാരിന് ഈ വിഷയത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ല. സര്‍ക്കാരിന്റെ ഭാഗുത്തുനിന്നുണ്ടായ വീഴ്ചയല്ല ഈ സംഭവത്തിന് കാരണമെന്നും ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വേനലവധിക്ക് ശേഷമായിരിക്കും വാദം കേള്‍ക്കുക.