പത്തനംതിട്ട: പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദിന്റെയും പ്രീതയുടെയും മകൾ നന്ദന (16) ആണ് മരിച്ചത്. പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.
വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നന്ദന. ഇവരുടെ വീട്ടിൽ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്. നന്ദനയ്ക്കൊപ്പമുണ്ടായിരുന്ന അശ്വതി, മായ എന്നിവരെ നാട്ടുകാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സഹോദരൻ വിനായകൻ. മൃതദേഹം കാഞ്ഞിരപ്പള്ളി സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക