പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തു കൊന്നു; സംഘത്തിലെ ഒരാള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 01:23 PM  |  

Last Updated: 30th March 2022 01:23 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. മൂന്നു പേര്‍ ചേര്‍ന്നാണ് ആടിനെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം.

കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളി സെന്‍തില്‍ ആണ് പിടിയിലായത്. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും കെട്ടിയിരുന്നത് ഇവിടെയായിരുന്നു. തൊഴിലാളികള്‍ എത്തിയതോടെ മൂന്നു പേര്‍ മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചു. സെന്‍തിലിനെ അവര്‍ പിടികൂടി. 

ഗര്‍ഭിണിയായ ആട് ചത്ത നിലയില്‍ ആയിരുന്നു. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി സെന്‍തിലിനെ കസ്റ്റഡിയില്‍ എടുത്തു.

മൂന്നര മാസം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നു തൊഴില്‍ തേടി എത്തിയതാണ് സെന്‍തില്‍ എ്ന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. 

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഐപിസിയിലെ വിവിധ വകുപ്പുകളും അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പത്തു വര്‍ഷം തടവു വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.