ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 07:17 PM  |  

Last Updated: 31st March 2022 07:17 PM  |   A+A-   |  

akhil

അഖിൽ

 

തൃശൂർ: ചാലക്കുടി ദേശീയപാത ക്രസന്റ് സ്കൂളിന് സമീപം ടോറസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കേച്ചേരി പൂവ്വത്തൂർ ഗോപുരത്തിങ്കൽ അഖിൽ (28) ആണ് മരിച്ചത്. 

മുന്നിൽ പോയ വാഹനങ്ങൾ അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോൾ പിന്നിൽ വരികയായിരുന്ന അഖിലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ടോറസ് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.