നിരോധിച്ച 1000, 500 കറന്‍സികള്‍ 97 എണ്ണം; ഗുരുവായൂരിലെ ഭണ്ഡാര വരവ് 4.06 കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 08:41 PM  |  

Last Updated: 31st March 2022 08:41 PM  |   A+A-   |  

guruvayur-temple

ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാര്‍ച്ച് മാസ ഭണ്ഡാര വരവ്  4,06,69,969 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 

2.532 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. എട്ട് കിലോ 670 ഗ്രാം വെള്ളിയും ലഭിച്ചു. 

നിരോധിച്ച ആയിരം രൂപയുടെ 15 കറന്‍സിയും 500ന്റെ 82 കറന്‍സിയും ലഭിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ചുമതല.