പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ കാല്‍ കഴുകിച്ചൂട്ട് തുടരാം; ആചാരമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2022 06:52 AM |
Last Updated: 31st March 2022 06:53 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ കാൽ കഴുകിച്ചൂട്ട് തുടരാമെന്നു ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ആചാര ചടങ്ങാണ് പന്ത്രണ്ട് നമസ്കാരമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
മതവിശ്വാസങ്ങൾക്ക് ഭരണഘടനാ സംരക്ഷണം ഉണ്ട്. ഭക്തർ ബ്രാഹ്മണരുടെ കാൽകഴുകുന്നു എന്ന നിലയിൽ അടുത്തിടെ വന്ന വാർത്ത തെറ്റാണെന്നു കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.
പന്ത്രണ്ട് നമസ്കാരത്തെ സമാരാധന എന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പുനർനാമകരണം ചെയ്തിരുന്നു. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡ് നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.