'പുസ്തകം പ്രസിദ്ധീകരിക്കരുത്, മാപ്പ് പറയണം; അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം വേണം': മീണയ്ക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു
പി ശശി, ടിക്കാറാം മീണ
പി ശശി, ടിക്കാറാം മീണ

തിരുവനന്തപുരം: മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ്.

അടിസ്ഥാന രഹിതവും കള്ളവുമായ പരാമര്‍ശമാണ് മീണ നടത്തിയതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. 'തന്നെ മനപൂര്‍വം തേജോവധം ചെയ്യാനാണ് ശ്രമം. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍മാറുകയും മാധ്യമങ്ങളിലൂടെ മാപ്പ് പറയുകയും വേണം - വക്കീല്‍ നോട്ടീസില്‍ പറയുന്നു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ കെ.വിശ്വന്‍ മുഖാന്തിരമാണ് വക്കീല്‍ നോട്ടീസയച്ചത്.

'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ പി ശശിയ്ക്ക് എതിരെ പരാമര്‍ശമുണ്ടായിരുന്നു. തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ വ്യാജ കള്ളു നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലംമാറ്റവും വന്നു. കള്ളു നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയാണെന്നും പരോക്ഷമായി പുസ്തകത്തില്‍ ആരോപണമുന്നയിക്കുന്നുണ്ട്. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശ പ്രകാരമാണെന്ന് ഇകെ നായനാര്‍ പിന്നീടു നേരിട്ടു പറഞ്ഞതായും ആത്മകഥയില്‍ വെളിപ്പെടുത്തലുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com