ഈദ്: നാളത്തെ അവധിയില്‍ മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 09:52 PM  |  

Last Updated: 01st May 2022 09:52 PM  |   A+A-   |  

eid-al-fitr

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. 

ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. മാസപ്പിറവി ദൃശ്യമായാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം തന്നെ ഒഴിവാക്കണമെന്ന് വിജയ് ബാബുവിന്റെ കത്ത്; 'അമ്മ' എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ