എട്ടു ജില്ലകളില്‍ ഇടിയോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്‌, ജാഗ്രത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 04:33 PM  |  

Last Updated: 01st May 2022 04:36 PM  |   A+A-   |  

RAIN IN kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മൂന്ന് മണിക്കൂറിനിടെ കേരളത്തില്‍ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂര്‍  എന്നി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. 

ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി മാറിയേക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

ഷവര്‍മ കഴിച്ചു, കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ 16കാരി മരിച്ചു; നിരവധിപേര്‍ ചികിത്സയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ