ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം; സംസ്ഥാന സര്‍ക്കാരിനോട് ദേശീയ വനിതാ കമ്മീഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 02:28 PM  |  

Last Updated: 02nd May 2022 02:28 PM  |   A+A-   |  

rekha_sharma_womens_commission

കമ്മിഷൻ അധ്യക്ഷ രേഖാ ശർമ/ ഫേയ്സ്ബുക്ക്

 

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. പരാതിക്കാര്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. റിപ്പോര്‍ട്ട് കൈമാറിയില്ലെങ്കില്‍ നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വീണ്ടും ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

മറുപടി നല്‍കിയില്ലെങ്കില്‍ വനിതാ കമ്മീഷന്‍ നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്ന് രേഖ ശര്‍മ്മ പറഞ്ഞു. കേരളത്തിലെ സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കും. ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ കേരളത്തിലെത്തി പരിശോധന നടത്തുമെന്നും രേഖ ശര്‍മ്മ ഡല്‍ഹിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

'റിപ്പോര്‍ട്ട് പുറത്തുവിടണോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്; എന്തിന് വാശി പിടിക്കുന്നു?': മന്ത്രി സജി ചെറിയാന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ