കൊല്ലത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 01:07 PM  |  

Last Updated: 02nd May 2022 01:07 PM  |   A+A-   |  

soldier

അനീഷ്

 

കൊല്ലം: കൊല്ലം -ചെങ്കോട്ട റെയില്‍പാതയിൽ സൈനികനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. 
കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വ്ലോ​ഗർ റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ