കാറില്‍ എത്തുമെന്ന് കരുതി കാത്തുനിന്ന് സംഘാടകര്‍; സുരേഷ് ഗോപി വന്നത് ഓട്ടോ റിക്ഷയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 07:44 AM  |  

Last Updated: 02nd May 2022 07:46 AM  |   A+A-   |  

Suresh Gopi

സുരേഷ് ​ഗോപി/ ഫെയ്സ്ബുക്ക് ചിത്രം

 

കൊച്ചി: കാറില്‍ എത്തുമെന്ന് കരുതി സംഘാടകര്‍ കാത്തുനിന്നു, പക്ഷേ സുരേഷ് ഗോപി എത്തിയത് ഓട്ടോ റിക്ഷയില്‍!. ഗതാതതക്കുരുക്ക് ഒഴിവാക്കാനാണ് നടന്‍ ഓട്ടോ റിക്ഷയില്‍ എത്തിയത്.  ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണു സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്. വിഎച്ച്പി പരിപാടി 3 മണിക്കാണു ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ 'അമ്മ'യുടെ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി.

നാലു മണിയോടെ 'അമ്മ'യുടെ പരിപാടിയില്‍ നിന്ന് ഇറങ്ങി.അപ്പോഴാണ് എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിയുന്നത്. അതോടെ യാത്ര ഓട്ടോയിലാക്കി. ബിടിഎച്ച് ഹോട്ടലിനു മുന്നില്‍ വിഎച്ച്പി സംഘാടകര്‍ കാറില്‍ എത്തുന്ന നടനെ കാത്തുനിന്നു. അവരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. അരമണിക്കൂര്‍ കൊണ്ടാണ് ഓട്ടോ കലൂരില്‍ നിന്ന് ബിടിഎച്ചിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം മൂന്നു ദിവസം, മൂന്നു രാഷ്ട്രങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നുമുതല്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ