ടൂറിസം രം​ഗത്തെ ബാധിക്കും; വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 07:32 PM  |  

Last Updated: 03rd May 2022 07:32 PM  |   A+A-   |  

sabarimala_airport

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് മുഖ്യമന്ത്രി കത്തയച്ചത്. 

പ്രവാസികൾക്കും കോവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനവെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നു. നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാന ടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം

ശ്രീനിവാസൻ വധം; കടയിൽ കയറി വെട്ടിയ രണ്ടാമനും പിടിയിൽ​ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ