പാലക്കാട്, ​ഗുഹയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 08:52 PM  |  

Last Updated: 03rd May 2022 08:52 PM  |   A+A-   |  

human skeleton found burnt

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മങ്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മങ്കര അയ്യർമലയിലെ ​ഗുഹയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ചെരുപ്പും കണ്ടെടുത്തു.  

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യർമല തേരുപറമ്പിൽ നിന്ന് അകലെയുള്ള ഗുഹയിലാണ് വൈകീട്ട് അഞ്ചരയോടെ അസ്ഥികൂടം കണ്ടെത്തിയത്. 

സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

കോഴിക്കോട്ട് 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു; അഞ്ച് ഹോട്ടലുകള്‍ക്ക് നോട്ടീസ്; ഒരു സ്ഥാപനം അടച്ചുപൂട്ടി​ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ