ദേശീയ ജൂഡോ ചാമ്പ്യന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 02:45 PM  |  

Last Updated: 03rd May 2022 02:45 PM  |   A+A-   |  

thrissur_bike

ബൈക്ക് മോഷണ കേസില്‍ പിടിയിലായവര്‍

 

തൃശൂര്‍: ദേശീയ ജൂഡോ ചാമ്പ്യന്‍ ഉള്‍പ്പടെ രണ്ടു യുവാക്കള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത്, ചാലക്കുടി പോട്ട സ്വദേശി അലന്‍ എന്നിവരാണ് പൂത്തോളില്‍ വെച്ച് വെസ്റ്റ് പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്.

മറ്റൊരു ബൈക്കിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച വാഹനവുമായാണ് അഭിജിത്തിനെ പിടികൂടിയത്. ഇയാള്‍ മോഷ്ടിച്ച വാഹനത്തിന്റെ അതേ നിറത്തിലുള്ള മറ്റൊരു ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തില്‍ ഉള്‍പ്പെട്ട വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്നാണ് അലനെ പിടികൂടിയത്. 

അഭിജിത്ത് നാഷണല്‍ ജൂഡോ ചാമ്പ്യനാണ്. വെസ്റ്റ് എസ്.ഐ കെസി ബൈജു, സിപിഒ മാരായ അഭീഷ് ആന്റണി, വിപിന്‍ സി.എ, ,ഗോറസ്, അനില്‍കുമാര്‍ പി.സി, ജോസ്‌പോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബിയര്‍ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ