തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം 10 ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 08:53 AM  |  

Last Updated: 03rd May 2022 08:53 AM  |   A+A-   |  

THRISSUR_POORAM

ഫയല്‍ ചിത്രം

 

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും.  തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശ്ശൂര്‍ പൂരം. 

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30ക്കും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും.പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30ക്കും 10.55നും ഇടയിലാണ് കൊടിയേറ്റം.നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.

ഈ വാര്‍ത്ത കൂടി വായിക്കാം

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാന വ്യാപക പരിശോധന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ