അർധരാത്രി 1.30ന് ബസിൽ കയറി, യാത്രക്കാർക്കും ജീവനക്കാർക്കും നേരെ പരാക്രമം; രണ്ടു പെൺകുട്ടികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 09:21 AM  |  

Last Updated: 04th May 2022 09:21 AM  |   A+A-   |  

assaulted passengers and staff;

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; രാത്രിയിൽ കെഎസ്ആർടിസി ബസിൽ കയറി അതിക്രമം കാണിച്ചതിന് രണ്ടു പെൺകുട്ടികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിനി തസ്നി(24) തൃശൂർ സ്വദേശിനി അശ്വതി(24), എഴുകോൺ സ്വദേശി ജിബിൻ(24) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഞായറാഴ്ച 1.30 ഓടെ ബസിൽ കയറിയ ഇവർ മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയുമായിരുന്നു. 

എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവമുണ്ടായത്. നാല് യുവതിയും ഒരു യുവാവും കല്ലമ്പലത്തുനിന്നാണ് ബസിൽ കയറിയത്. അതിനു പിന്നാലെ ഇവർ യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരെ അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതോടെ ജീവനക്കാർ ബസ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബസ് നിർത്തിയ ഉടനെ കൂട്ടത്തിൽ ഒരു പെൺകുട്ടി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. 

ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് മൂന്ന് പെൺകുട്ടികളേയും യുവാവിനേയും പൊലീസ് കസ്റ്റയിൽ എടുത്തു. സ്റ്റേഷനിൽ എത്തിയ ശേഷവും യാത്രക്കാരെ ഇവരെ അസഭ്യം പറയുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒരു പെൺകുട്ടി നിരപരാധിയാണെന്ന് കണ്ട് കേസിൽ നിന്ന് ഒഴിവാക്കി. അറസ്റ്റു ചെയ്തവരുടെ രക്തസാമ്പിൾ ശേഖരിച്ചു. യാത്രക്കാരോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയതിനാണ് കേസ്. 

ഈ വാർത്ത കൂടി വായിക്കാം 

മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ