7350 രൂപയ്ക്ക് മദ്യം വാങ്ങി, 1380 രൂപയുടെ മദ്യം അടിച്ചുമാറ്റി; ദൃശ്യങ്ങൾ സിസിടിവിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 07:38 AM  |  

Last Updated: 04th May 2022 07:59 AM  |   A+A-   |  

alcohol_theft

സിസിടിവി ദൃശ്യം

 

തിരുവനന്തപുരം; ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച് യുവാക്കൾ. വർക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 7350 രൂപയ്ക്ക് മദ്യം വാങ്ങിയ ശേഷമാണ് മോഷണം നടത്തി കടന്നത്. 

നാലു യുവാക്കൾ ശനിയാഴ്ച ഉച്ചയോടെയാണ് മദ്യം വാങ്ങാൻ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നിൽനിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

രാത്രിയിൽ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. 1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നിൽനിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. തന്ത്രപൂർവം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

ഷിഗല്ല ആശങ്ക; കാസർകോട് ജാഗ്രതാ നടപടികൾ ശക്തമാക്കി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ