രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 08:45 PM  |  

Last Updated: 04th May 2022 08:45 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചൊവ്വര, തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍ (22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട് തരകുപീടികയില്‍ വീട്ടില്‍ അജ്മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടില്‍ അജ്നാസ് (27), എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും 11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമാണ് പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ വില്‍പ്പനയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ