10 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്; 2 ലക്ഷം രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 02:20 PM  |  

Last Updated: 05th May 2022 02:20 PM  |   A+A-   |  

court verdict

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് കൊപ്പത്ത് പോക്‌സോ കേസില്‍ പ്രതിക്ക് 64 വര്‍ഷം കഠിന തടവ്. പ്രതി ഇബ്രാഹിമിന് 64 വര്‍ഷം കഠിനതടവും, 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 

പട്ടാമ്പി അതിവേഗ സെഷന്‍സ് കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കാം

പെരിന്തല്‍മണ്ണയില്‍ ഓട്ടോയില്‍ സ്‌ഫോടനം, കുട്ടി അടക്കം മൂന്ന് പേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ