വഴങ്ങുമോ ചെയര്‍മാന്‍?; കെഎസ്ഇബിയില്‍ ഓഫീസേഴ്‌സ് അസോസിയേഷനുമായി ഇന്ന് മന്ത്രിയുടെ ചര്‍ച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 08:28 AM  |  

Last Updated: 05th May 2022 08:28 AM  |   A+A-   |  

kseb

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനായി ഇന്ന് വീണ്ടും മന്ത്രിലതത്തില്‍ ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് 12 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചേംബറിലാണ് ചര്‍ച്ച. 

വൈദ്യുതി വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്, സമരം നടത്തിയ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എറണാകുളത്ത് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

അതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. കെഎസ്ഇബി ചെയര്‍മാനെതിരെ ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ സമരത്തിനിടെ ബോര്‍ഡ് ഓഫീസിലേക്ക് തള്ളിക്കറിയ സംഘടനാ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഇവരെ പിന്നീട് തിരിച്ചെടുത്തുവെങ്കിലും സ്ഥലംമാറ്റിയിരുന്നു. നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

നാളെ മുതല്‍ പണിമുടക്കോ?; കെഎസ്ആര്‍ടിസി  ശമ്പള പ്രതിസന്ധിയില്‍ ഇന്ന് ചര്‍ച്ച

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ