കെ വി തോമസ് എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങും; വെളിപ്പെടുത്തലുമായി പി സി ചാക്കോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 11:18 AM  |  

Last Updated: 05th May 2022 11:18 AM  |   A+A-   |  

kv_thomas

കെ വി തോമസ് പിണറായി വിജയനൊപ്പം/ ഫയല്‍

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് ഇടതുപക്ഷത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി സി ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ  തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നും പി സി ചാക്കോ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം: 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ  തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം.

ഈ വാര്‍ത്ത കൂടി വായിക്കാം

ആദ്യം സ്ഥാനാര്‍ത്ഥി, 'ചിഹ്നം' പിന്നീട്; തൃക്കാക്കരയില്‍ സസ്‌പെന്‍സ് തുടര്‍ന്ന് സിപിഎം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ