നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല ആര്‍ക്ക്?; 19നകം അറിയിക്കണം; ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 05:29 PM  |  

Last Updated: 06th May 2022 05:29 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണമേല്‍ നോട്ടം ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ശ്രീജിത്തിനെ െ്രെകംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

ഈ വാർത്ത കൂടി വായിക്കാം

ബാറിൽ വച്ച് മർദ്ദനമേറ്റു; പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ